തിരൂര്‍:തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് പൊട്ടി വീണ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിലെ രോഗികളും ബന്ധുക്കളും മണ് ലിഫ്റ്റിലുണ്ടായിരുന്നത്. ഇവരാണ് അപകടത്തില്‍പ്പെട്ടത്.
നാലാം നിലയില്‍ നിന്നാണ് ലിഫ്റ്റ് പെട്ടി വീണത്. തിരുനാവായ സൗത്ത് പല്ലാര്‍ സ്വദേശി മണ്ണു പറമ്പില്‍ സുലൈമാന്‍(38), കല്പറ്റ സ്വദേശിനി പാലക്കപറമ്പില്‍ സഫിയ(53), കാടാമ്പുഴ സ്വദേശി കോതങ്ങത് പറമ്പില്‍ സ്വലിഹ് (42),എന്നിവരാണ് വിഴ്ചയില്‍ ഗുരുതരമായ് പരുക്കേറ്റത്. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്.
ലിഫ്റ്റിന്റെ വാതില്‍ തുറത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലിഫ്റ്റിന്റെ ബെല്‍റ്റ് പൊട്ടിയതായണ് അപകടകാരണം.




