Section

malabari-logo-mobile

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

HIGHLIGHTS : 19-year-old arrested for molesting minor student

താനൂര്‍:വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കുന്നുംപുറം മോര്യ സ്വദേശി പട്ടേരികുന്നത്ത് അര്‍ഷിദാ(19)ണ് താനൂര്‍ പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ കേസെടുത്ത് പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതി അറസ്റ്റിലായത്. പെണ്‍കുട്ടിയെ മഞ്ചേരി വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

sameeksha-malabarinews

പോക്‌സോ വകുപ്പ് പ്രകാരം പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!