ജീവിതമാണ് ലഹരി – അക്ഷരങ്ങളായി കുരുന്നുകൾ

പരപ്പനങ്ങാടി: ജീവിതമാണ് ലഹരിയെന്ന സന്ദേശമുയർത്തി ആനപ്പടി ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. ” സേ നോ ടു ഡ്രഗ്സ് ” വരികളുടെ അക്ഷരങ്ങളായി.

ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ കൈകോർത്ത് പിടിച്ച് ലഹരിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് കുട്ടികളും അദ്ധ്യാപകരും പ്രതിജ്ഞ ചെയ്തു.

ഹെഡ്മിസ്ട്രസ് സി.ഗീത, സുമിത, വിജിത, പിടിഎ പ്രസിഡണ്ട് ജാഫർ കെ തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top