ലൈസന്‍സ് നിര്‍ബന്ധം;കുവൈത്തില്‍ ലൈസന്‍സില്ലാത്ത വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ നിര്‍ബന്ധമാക്കി. ഇനിമുതല്‍ വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കിയാല്‍ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കാനാകില്ല.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപിടിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top