ആവശ്യമുള്ള ചേരുവകള്‍
പപ്പടം- 8 എണ്ണം
കടലപ്പെടി-മുക്കാല്‍ കപ്പ്
മുളക് പൊടി-അര ടീസ് പൂണ്‍
സോഡപ്പൊടി-അര ടീസ്പൂണ്‍
കായപ്പൊടി- രണ്ട് നുള്ള്
ഉപ്പ്- ആവശ്യത്തിന്
എള്ള്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ-വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പൊടി, മുളക് പൊടി, സോഡാപ്പൊടി, കായപ്പൊടി,ഉപ്പ് എന്നിവയെല്ലാം ഒരുപാത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ടിയില്‍ കലക്കിവെക്കുക. വല്ലാതെ ലൂസാവാതെവേണം മാവ് തയ്യാറാക്കാന്‍. ശേഷം ഇത് അരമണിക്കൂര്‍ റസ്റ്റ് ചെയ്യാന്‍ വെക്കുക. ശേഷം ഇതിലേക്ക് എള്ള് ചേര്‍ത്ത് ഇളക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് പപ്പടം മാവില്‍ മുക്കി പൊരിച്ചെടുക്കാം. പപ്പടം രണ്ടായി കീറിയോ, ഒരോന്ന് വീതമോ നിങ്ങളുടെ ഇഷ്ടത്തിന് പൊരിച്ചെടുക്കാം.
വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു വടയാണ് ഇത്.



