കഫേ-സ്‌റ്റൈല്‍ ചിക്കന്‍ മാഗി തയ്യാറാക്കാം…….

ആവശ്യമായ ചേരുവകള്‍

മാഗി നൂഡില്‍സ് – 2 പാക്ക്
ചിക്കന്‍ – 150 g (washed&cleaned)
ഉള്ളി – 2 എണ്ണം
തക്കാളി – 2 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
മിക്‌സഡ് വെജിറ്റബ്ള്‍സ് – 1 കപ്പ് (ഇഷ്ടമുള്ളവ)
വെളുത്തുള്ളി – 2 എണ്ണം
ഹോട്ട് സോസ് – 1 ടീസ്പൂണ്‍
സോയ സോസ് – 1 ടീസ്പൂണ്‍
മുളക്‌പൊടി – ½ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയില്‍ – ആവശ്യത്തിന്
മല്ലിയില – അല്‍പ്പം
കുരുമുളക്

 

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ചേര്‍ക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. മണം വരുന്നത് വരെ വഴറ്റുക. ശേഷം മുളക്‌പൊടി, തക്കാളി, വെജിറ്റബിള്‍സ്, ചിക്കന്‍, ഹോട്ട് സോസ്, സോയ സോസ് എന്നിവ ചേര്‍ത്ത് എല്ലാം നന്നായി ഇളക്കുക. ശേഷം വെള്ളവും നൂഡില്‍സും ചേര്‍ത്ത് എല്ലാം തിളപ്പിക്കുക.ശേഷം ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. പാകമായതിനു ശേഷം മല്ലിയില കൊണ്ട് ഗാര്‍നിഷ് ചെയ്യുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top