നിയമ ബോധവത്‌കരണ ക്ലാസ് നടത്തി

പരപ്പനങ്ങാടി: ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭാസ ദിനത്തിൽ എസ്എൻഎം ഹൈസ്‌കൂൾ ലിറ്റിൽ ജേണലിസ്റ്റ് ക്ലബ്ബിലെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിലെയും വിദ്യാർത്ഥികൾക്കായി നിയമ ബോധവത്‌കരണ ക്ലാസ് നടത്തി. മഞ്ചേരി സീനിയർ സിവിൽ ജഡ്ജ് ഷബീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

മാനേജർ അഷ്റഫ് കുഞ്ഞാവാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സികെ സിദ്ദീഖ് ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഇഒ ഫൈസൽ, അദ്ധ്യാപകരായ ഹസീന, നിഷാദ് എന്നിവർ പ്രസംഗിച്ചു.

ഡിജിറ്റൽ സുരക്ഷ, ലഹരി അനുബന്ധ കുറ്റകൃത്യങ്ങ്ങൾ എന്നിവയെ കുറിച്ച് ബോധവൽകരണം നടത്തുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ക്ലബ്ബിലെ അംഗങ്ങൾക്കെല്ലാം കോടതി നടപടികൾ നേരിട്ട് കണ്ടു പഠിക്കാനുള്ള അവസരം നൽകുമെന്ന് ജില്ല ജഡ്ജ് ഷബീർ ഇബ്രാഹിം വാഗ്ദാനം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top