Section

malabari-logo-mobile

ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം

HIGHLIGHTS : Legal advice to Governor Arif Muhammad Khan to send the Chancellor's Bill to the President

തിരുവനന്തപുരം: ഏറെ വിവാദമായ ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം.

ഇത് ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതുകൊണ്ട് തന്നെ രാഷ്ട്രപതിക്ക് കൈമാറാം എന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത് .രാജ്ഭവന്‍ ലീഗല്‍ അഡൈ്വസറാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ചാന്‍സിലര്‍ ബില്ലിന്മേല്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടെ എന്ന് ഗവര്‍ണര്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാസമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ട ശേഷമാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനമെടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണറുടെ അഭിപ്രായം. വിസി നിര്‍ണയ സമിതിയില്‍ നിന്ന് ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവന്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് .ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!