കര്‍ക്കിടക മാസത്തില്‍ പത്തിലകള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പഴമക്കാര്‍ പറയുന്നത്. നാം ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ഇലക്കറികള്‍ക്കു വേണ്ടത്ര പ്രാധാന്യം കൊടുത്താല്‍ ഒഴിവാക്കാവുന്നവയാണു പല ജീവിതശൈലീരോഗങ്ങളും. ഇലക്കറികളില്‍ നിന്നു വൈറ്റമിന്‍-എ ധാരാളം ലഭിക്കും.ശരീരത്തിന് ആവശ്യമായ രക്തം ഉണ്ടാകാനും രക്തശുദ്ധി നിലനിര്‍ത്താനും ദഹനം വേണ്ടവിധം നടക്കാനും കണ്ണിന്റെ കാഴ്ചശക്തി നല്ല രീതിയില്‍ നിലനിര്‍ത്താനുമൊക്കെ ഇലക്കറികള്‍ ഏറെ സഹായിക്കും.
കര്‍ക്കടകത്തില്‍ കഴിക്കേണ്ട പത്തിലകള്‍ ഏതൊക്കെയെന്ന് അറിയാം;
താള്,തകര,ചേമ്പ്,പയറില,ചേനയില,കുമ്പളം,മത്തന്‍,ആനക്കൊടിത്തൂവ,തഴുതാമ,നെയ്യുരുണി,
എന്നിവയാണു പൊതുവെ പത്തിലയായി അറിയപ്പെടുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ പത്ത് ഇലകളുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇലക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. പത്തില തോരനായും കറിവെച്ചും മെഴുക്കുപുരട്ടിയായോ കഴിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




