ആസിഫ് അലിയെവേദിയില്‍ അപമാനിച്ചു;രമേഷ് നാരായണനെതിരെ വിമര്‍ശനം;ആരെയും അപമാനിച്ചിട്ടില്ലെന്ന് രമേഷ് നാരായണന്‍

എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്‍പ്പര്യമില്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി സംവിധാകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രമേഷ് നാരായണനെതിരെ ഉയരുന്നത്.

അതെസമയം സംഭവം വിവാദമായതോടെ തന്റെ ജീവിതത്തില്‍ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശമില്ലെന്നും രമേഷ് നാരായണന്‍.
ആസിഫ് അലിയെ അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചില്ല. ജയരാജും ആ വേദിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. ആസിഫ് അലി വന്നത് പുരസ്‌കാരം തരാനാണെന്ന് കരുതിയില്ല.തെറ്റ് പറ്റിയിട്ടുണ്ട് എങ്കില്‍ മാപ്പ് ചോദിക്കുമെന്നും രമേഷ് നാരായണന്‍ പ്രതികരിച്ചു.

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്‌കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലുള്ള വിഡിയോ വൈറലായിരുന്നു.

 

Share news
error: Content is protected !!
Scroll to Top