Section

malabari-logo-mobile

രാജ്ഭവനുമുമ്പില്‍ എല്‍.ഡി.എഫ്. പ്രതിഷേധക്കൂട്ടായ്മ ഇന്ന്

HIGHLIGHTS : LDF Protest in front of Raj Bhavan today

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കുകയാണെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാജ് ഭവന്‍ മാര്‍ച്ച്. ഒരു ലക്ഷം പേര്‍ അണിനിരക്കും. സമരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തില്‍ ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുപ്പിക്കും. പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

എല്‍ഡിഎഫ് രാജ്ഭവന്‍ വളയല്‍ സമരം ഇന്ന് നടത്താനിരിക്കെ ഗവര്‍ണര്‍ ദില്ലിയില്‍ തുടരുകയാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കായി പാറ്റ്‌നയില്‍ പോയ ഗവര്‍ണ്ണര്‍ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ദില്ലിയില്‍ തിരിച്ചെത്തും.

sameeksha-malabarinews

സമരം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് രാജ്ഭവന്‍ രാഷ്ട്രപതിക്കും കേന്ദ്രസര്‍ക്കാരിനും നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!