നിയമപാഠം പ്രശ്‌നോത്തരി:മലപ്പുറം ജില്ലയ്ക്ക് ട്രോഫി

മഞ്ചേരി: കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി സംസ്ഥാന തലത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നിയമ പ്രശ്‌നോത്തരിയില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളില്‍ നിയമാവബോധം വളര്‍ത്തുന്നതിനായുള്ള നിയമപാഠം പുസ്തകത്തെ ആസ്പദമാക്കി സംസ്ഥാന തലത്തില്‍ നടത്തിയ പ്രശ്‌നോത്തരിയില്‍ ജില്ലയെ പ്രതിനിധീകരിച്ച് അരീക്കോട് സുല്ലമുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലിബ നസ്മിന്‍, ഹിബ്ബാന്‍, മുഹമ്മദ് അഷ്മില്‍ എന്നിവര്‍ പങ്കെടുത്തു

. കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെല്‍സ മെമ്പര്‍ സെക്രട്ടറി അനില്‍ ഭാസ്‌കറിന്റെ സാന്നിധ്യത്തില്‍ കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ്ജ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. മത്സരത്തില്‍ എറണാകുളം, കോട്ടയം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി. 2025 വര്‍ഷത്തെ നിയമ സേവന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയ്ക്കായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top