ലതിക സുഭാഷ്‌ എന്‍സിപിയിലേക്ക്‌; കൂടുതല്‍ നേതാക്കള്‍ക്കായി പിസി ചാക്കോ

lathika subash will join to national congress party soon.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം:  മുന്‍ മഹിള കോണ്‍ഗ്രസ്‌ അധ്യക്ഷ ലതിക സുഭാഷ്‌ എന്‍സിപിയിലേക്ക്‌. പാര്‍ട്ടി പ്രവേശവുമായി ബന്ധപ്പെട്ട്‌ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ചര്‍ച്ച നടത്തിയതായി ലതിക മാധ്യമങ്ങളോട്‌ പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അവര്‍ സൂചന നല്‍കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ്‌ ഏറ്റുമാനൂര്‍ സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന്‌ ഇവര്‍ കോണ്‍ഗ്രസുമായി അകന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന ആസ്ഥാനമായ ഇന്ദിര ഭവന്‌ മുന്നില്‍ വെച്ച്‌ തലമുണ്ഡനം ചെയ്‌ത്‌ ഇവര്‍ പ്രതിഷേധിക്കുകുയം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഏറ്റുമാനൂര്‍ സീറ്റില്‍ ഇവര്‍ സ്വതന്ത്രയായി മത്സരിച്ചു. ഇതേ തുടര്‍ന്ന്‌ കോണ്‌ഗ്രസ്‌ ഇവരെ പുറത്താക്കി.

ഇതിനിടെ കോണ്‍ഗ്രസ്സുമായി ഇടഞ്ഞുനില്‍ക്കുന്ന കൂടുതല്‍ കോണ്‍ഗ്രസ്‌ നേതാക്കളെ എന്‍സിപിയിലെത്തിക്കാന്‍ പി.സി ചാക്കോ ശ്രമം തുടങ്ങി. ചിലനേതാക്കളുമായി അത്തരത്തിലുള്ള ചര്‍ച്ച ആരംഭിച്ചതായി സൂചനയുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •