Section

malabari-logo-mobile

ഉരുള്‍പ്പൊട്ടല്‍: താമരശേരിയില്‍ 11 പേരെ കാണാതായി

HIGHLIGHTS : കോഴിക്കോട്: താമരശേരിയില്‍ കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പതിനൊന്നുപേരെ കാണാതായി. നാലോളം വീടുകള്‍ വെള്ളത്തിനടിയില്‍പ്പെട്ടുപോയതായും റിപ്പ...

കോഴിക്കോട്: താമരശേരിയില്‍ കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പതിനൊന്നുപേരെ കാണാതായി. നാലോളം വീടുകള്‍ വെള്ളത്തിനടിയില്‍പ്പെട്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ആളുകള്‍ മണ്ണിനടയില്‍പ്പെട്ടതായും സൂചനയുണ്ട്.

നാല് വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടെങ്കിലും ഈ സമയം രണ്ടുവീടുകളില്‍ മാത്രമാണ് ആളുകള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

sameeksha-malabarinews

കനത്തമഴ തുടരുന്നതിനാല്‍ പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഉരുള്‍പ്പൊട്ടലില്‍ താമരശ്ശേരി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.  കരിഞ്ചോല സ്വദേശി അബ്ദുള്‍ സലിമിന്റെ മകള്‍ ദില്‍ന(9) ,അബ്ദുറഹ്മാന്‍, ജാസിം, ഷഹബാസ് എന്നിവരാണ് മരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!