
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മരം കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. വെള്ളം കയറി കണ്ണൂരും വയനാടുമടക്കം കോടികളുടെ കൃഷിനാശമാണുണ്ടായത്. പലയിടത്തും ഗതാഗത തടസമുണ്ടായി. വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാല്‍ച്ചുരം-ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചിലുണ്ടായി. ചെകുത്താന്‍ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാല്‍ച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയില്‍ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഇന്നലെ രാത്രിയോടെയാണ് പാല്‍ച്ചുരത്തില്‍ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്.
കൊട്ടിയൂര്‍ പാല്‍ചുരം-ബോയ്‌സ് ടൗണ്‍ റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഇത് വഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂര്‍ണമായി നിരോധിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




