കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 7 ന്

HIGHLIGHTS : eid ul adha in Kerala is on June 7th.

cite

കോഴിക്കോട്: കേരളത്തില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ജൂണ്‍ 7 ന് ബലിപെരുന്നാള്‍.  ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ 1 നാളെയും, ബലി പെരുന്നാള്‍ ശനിയാഴ്ച്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 നുമായിരിക്കും.

മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 6-ന് ബലിപെരുന്നാള്‍. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 5-ന് നടക്കും.

അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ദുല്‍ഹിജ്ജ 9-ാം ദിവസം മുതല്‍ 13-ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആയിരിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുല്‍ഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.

കുവൈത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആയിരിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുല്‍ഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!