HIGHLIGHTS : KSEB's loss reaches Rs 1.85 crore

കോഴിക്കോട്:ജില്ലയില്‍ ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും കെഎസ്ഇബിക്കുണ്ടായത് 60 ലക്ഷം രൂപയുടെ നഷ്ടം. കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ വിവിധ ഇടങ്ങളിലായി 130 എല്‍ടി പോളുകളും 15 എച്ച്ടി പോളുകളും തകര്‍ന്നു. മരം വീണും മറ്റും 400 എല്‍ടി കണ്ടക്ടറുകളും 10 എച്ച്ടി കണ്ടക്ടറുകളും തകരാറിലായി. ഇതേത്തുടര്‍ന്ന് 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

വടകര സര്‍ക്കിളില്‍ ഇന്നലെ മാത്രം 175 എല്‍ടി പോളുകളും 10 എച്ച്ടി പോളുകളും തകര്‍ന്നു. 700 എല്‍ടി കണ്ടക്ടറുകളാണ് ഇന്നലെ തകരാറിലായത്. ഇവിടെ ഇന്നലെ 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഇതോടെ കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ജില്ലയിലെ രണ്ട് സര്‍ക്കിളുകളിലുമായി 1.85 കോടിയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു