എടപ്പാളില്‍ മണ്ണിടിഞ്ഞ് അപകടം;തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി

മലപ്പുറം: എടപ്പാളില്‍ മണ്ണിടിഞ്ഞു വീണ് അപകടം. അപകടത്തില്‍ ഇതര സംസ്ഥാനക്കാരനായ ഒരുതൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു.കൊല്‍ക്കത്ത സ്വദേശി സുജോന്‍ (30) ആണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 02.20 നാണ് അപകടമുണ്ടായത്.

നടക്കാവ് മാണൂരിലുള്ള വിദ്യാഭവന്‍ സ്‌ക്കൂളിലാണ് അപകടം.സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെയാണ് മണ്ണ് ഇടിഞ്ഞത്

കുടുങ്ങി കിടക്കുന്നത് തൊഴിലാളിയെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. ഇയാളുമായി സംസാരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് വിവരം. പോലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top