റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ച സംഭവം; സ്ഥലം ഉടമ മരം മുറിച്ച് മാറ്റാന്‍ സമ്മതിച്ചില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: നെടുമങ്ങാട് വൈദ്യുതി ലൈന്‍ പൊട്ടിവീണ് 19 വയസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സ്ഥലം ഉടമ മരം മുറിക്കാന്‍ സമ്മതിക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. എന്തെങ്കിലും തരത്തില്‍ കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മന്ത്രി കെ കൃഷ്ണകുട്ടി വ്യക്തമാക്കി.

നെടുമങ്ങാട് – പനയമുട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് കാറ്ററിംഗിന് പോയി തിരികെ ബൈക്കില്‍ വരുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടര്‍ന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു കിടന്നിരുന്നു. പുലര്‍ച്ചെ 2 മണിക്ക് ഇതുവഴി പോയ അക്ഷയ് ഇതില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും ബൈക്കിലിണ്ടായിരുന്ന മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top