
പരപ്പനങ്ങാടി : വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലത്തിലെ ഭൂരഹിതരായ പത്തു കുടുംബങ്ങൾക്ക് ഭൂമി നൽകുന്ന ഭൂരേഖ സമർമ്മണം നാളെ പരപ്പനങ്ങാടിയിൽ നടക്കും. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം നേതാക്കൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ 12 -ാം തിയതി വൈകിട്ട് 4.30 ന് പരപ്പനങ്ങാടി ടൗണിൽ നടക്കുന്ന വെൽഫെയർ പാർട്ടി സമ്മേളനത്തിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി കൈമാറും.
ജില്ല പ്രസിഡൻ്റ് സഫീർഷ അധ്യക്ഷനാകും. പരപ്പനങ്ങാടി നഗര സഭ കൗൺസിലർ ഫാത്തിമ റഹീമിൻ്റെ വാർഡിലാണ് പത്തു കുടുംബങ്ങൾക്കും വീട് വെക്കാൻ ഭൂമി നൽകുന്നത്.
വെൽഫെയർ പാർട്ടി നടത്തിയ ഭൂ സമരത്തെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് ഭൂമി ലഭിച്ചെങ്കിലും തിരുരങ്ങാടി മണ്ഡലത്തിലെ അപേക്ഷകർ അവഗണിക്കപ്പെടുകയാണുണ്ടായതെന്നും, പാർട്ടിയോടൊപ്പം ഭൂരഹിത പോരാട്ടങ്ങളിൽ മുൻ നിരയിൽ നിലയുറപ്പിച്ച് നിയമനടപടികൾക്കിരയായ പാവപെട്ടവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും അർഹരായ പത്തു കുടുംബങ്ങൾക്കാണ് ഒന്നാം ഘട്ടമായി ഭൂമി കൈമാറുന്നതെന്നും, സുമനസുകൾ പാർട്ടിയുടെ ഭൂദാന പദ്ധതിയോട് സഹകരിച്ചതിൻ്റെ ഫലമായായാണ് ഭൂമി വാങ്ങാൻ കഴിഞ്ഞെതെന്നും നേതാക്കൾ പറഞ്ഞു.
. മണ്ഡലം പ്രസിഡൻ്റ് സാബിർ കൊടിത്തി , പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് പി. ടി. റഹീം , ടൗൺ കമ്മറ്റി പി ആർ. ഒ. സെക്രട്ടറി പി. കെ. അബൂബക്കർ ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



