അംഗന്‍വാടിക്കായി സ്വന്തം ഭൂമിയും കെട്ടിടവും എന്ന പരപ്പനങ്ങാടി 38 ാം വിഷന്റെ സ്വപ്‌നം പൂവണിയുന്നു

പരപ്പനങ്ങാടി: അംഗന്‍വാടിക്കായി സ്വന്തം ഭൂമിയും കെട്ടിടവും എന്ന പരപ്പനങ്ങാടി 38 ാം ഡിവിഷന്റെ  സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതെ ആദ്യാക്ഷരം നുകരനാന്‍ എത്തിയ കുരുന്നുകളെ ചേര്‍ത്ത് പിടിച്ച് റെയിവേ പുറമ്പോക്കില്‍ ഓല മേഞ്ഞ് സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് വീര്‍പ്പ് മുട്ടിയും, അവിടെ നിന്ന് നെടുവ സ്‌കൂളിലേക്കും താല്‍ക്കാലികമായി മാറ്റപ്പെട്ട അംഗന്‍വാടിക്കാണ് സ്വന്തമായി ഭൂമി ലഭിച്ചിരിക്കുന്നത്.

പഴയകത്തു അബൂബക്കറാണ് അംഗനവാടിക്ക് 2 സെന്റ് സ്ഥലം കൈമാറിയിരിക്കുന്നത്.കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷിന്റെ നിരന്തരമായ പരിശ്രമമാണ് സ്വപ്‌നസാക്ഷാരത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

തങ്ങളുടെ പിഞ്ചോമനകള്‍ക്ക് സുരക്ഷിതായി കളിക്കാനും പഠിക്കാനുമായി ഒരംഗന്‍വാടി എന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്.

Share news
error: Content is protected !!
Scroll to Top