സാദാചാരപ്പോലീസിന്റെ ഇടപെടല്‍ യുവതി ആത്മഹത്യ ചെയ്‌തു

Untitled-1 copyകുറ്റിയാടി: ഭര്‍ത്തൃമതിയായ യുവതിയുമായി അവിഹതബന്ധമുണ്ടെന്നാരോപിച്ച്‌ യുവാവിനെ ക്രുരമായി മര്‍ദ്ധിക്കുകയും വീട്ടിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ ബഹളമുണ്ടാക്കുകയും ചെയ്‌ത സംഭവത്തെ തുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌തു. തൊട്ടില്‍പ്പാലം സ്വദേശി കുന്നത്തുമ്മല്‍ ആയിലോട്ട്‌ മീത്തല്‍ ജയന്റെ ഭാര്യ പ്രസീന(32) യെയാണ്‌ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ വിചാരണ നടത്തിയ നാലു പേര്‍ക്കെതിരെ തൊട്ടില്‍പാലം പോലീസ്‌ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുത്തു

സമീപവാസികളായ യുവാക്കളാണ്‌ സംഭവത്തിന്‌ പിന്നില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ ഈ പരിസരത്ത്‌ നിന്ന്‌ പിടികൂടിയ യുവാവിന്‌ പ്രസീനയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ വിചാരണ ചെയ്യുകയായിരുന്നു. പിന്നീട്‌ യുവതിയുടെ വീട്ടിന്‌ മുന്നില്‍ കൊണ്ടുവന്ന്‌ പൊതിരെ തല്ലുകയും വീടിന്റെ വാതില്‍ തുറക്കാന്‍ യുവതിയോട്‌ ആവിശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ അതിനെ തയ്യാരാകാഞ്ഞതിനെ തുടര്‍ന്ന വിദേശത്തുള്ള ഭര്‍ത്താവിനോട്‌ കാര്യങ്ങള്‍ പറയുമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ്‌ നാട്ടിലെത്തുന്നതിന്‌ തലേ ദിവസമാണ്‌ സംഭവം നടക്കുന്നത്‌.

തുടര്‍ന്ന്‌ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top