പരപ്പനങ്ങാടിയില്‍ അറ്റകുറ്റപ്പണിക്കിടെ വൈദ്യതിലൈനില്‍ നിന്ന്‌ ലൈന്‍മാന്‌ ഷോക്കേറ്റു

പരപ്പനങ്ങാടി : വൈദ്യതിലൈനില്‍ അറ്റകുറ്റപണി നടത്തുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന്‌ ഷോക്കേറ്റു ലൈന്‍മാന്‌ പരിക്ക്‌്‌. കോഴിക്കോട്‌ ഫറൂഖ്‌ കോളേജ്‌ സ്വദേശി മുഹമ്മദാലി(40)ക്കാണ്‌ പരിക്കേറ്റത്‌. ഇന്ന്‌ വൈകീട്ട്‌ മൂന്നുമണിയോടെ താനൂര്‍ റോഡില്‍ പൂരപ്പഴക്കടുത്താണ്‌ അപകടം നടന്നത്‌.

അപകടത്തില്‍ കൈക്കും കാലിനും വയറിനും പൊള്ളലേറ്റ ഇയാളെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

അറ്റകുറ്റപണികള്‍ നടക്കുന്ന സമയത്ത്‌ ലൈനില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നില്ല എന്നാണ്‌ സൂചന

Share news
error: Content is protected !!
Scroll to Top