പീഡിപ്പിച്ച യുവാവിനെ തേടി ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ വളാഞ്ചേരിയില്‍

വളാഞ്ചേരി: വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി യുവാവിനെ തേടി ബംഗളൂരു സ്വദേശിയായ ഡോക്ടര്‍ വളാഞ്ചേരിയിലെത്തി. യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാകില്ലെന്ന് അറിയിച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവാവിനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

ഫേസ്ബുക്ക് വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. ഇയാള്‍ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത ശേഷം കടന്നുകളയുകയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ ബംഗളൂരു പോലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Related Articles