Section

malabari-logo-mobile

തൊഴിലിടങ്ങളിലെ പരാതിക്കാരിലേറെയും ഇന്ത്യക്കാര്‍: എറ്റവുമധികം ഖത്തറില്‍ നിന്ന്‌

HIGHLIGHTS : കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടക്ക്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ ലഭിച്ച പരാതികളിലേറെയും ഖത്തറില്‍ നിന്ന്‌ . മറ്റ...


Quatar malabariകഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടക്ക്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ ലഭിച്ച പരാതികളിലേറെയും ഖത്തറില്‍ നിന്ന്‌ . മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌ പരാതിക്കാരിലധികവും ഇന്ത്യക്കാരാണന്നെ പ്രത്യേകതയുമുണ്ട്‌.
2014 മുതല്‍ 2016 ജൂണ്‍ വരെ 55,119 തൊഴില്‍ സംബന്ധച്ച പരാതികളാണ്‌ ഗള്‍ഫ്‌ മേഖലിയില്‍ നിന്നും ഇന്ത്യക്കാര്‍ തൊഴില്‍ തേടി പോകുന്ന മലേഷ്യയില്‍ നിന്നുമടക്കം മന്ത്രായലത്തിന്‌ ലഭിച്ചത്‌ പരാതിയില്‍ പകുതിയോളം ലഭിച്ചിരിക്കുന്നത്‌ ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്‌.

ചെയ്‌ത തൊഴിലിന്‌ വേതനം ലഭിക്കാതിരിക്കുക കുടതല്‍ സമയം ജോലി ചെയ്യിക്കുക, ലേബര്‍ ക്യാമ്പുകളിലെ താമസസ്ഥലത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത്‌,. ശാരീരിക പീഢനം, വിസ, ലേബര്‍കാര്‍ഡുകള്‍ യഥാസമയം പുതുക്കി നല്‍കാതിരിക്കുക. പാസ്‌പോര്‍ട്ട്‌ പിടിച്ചുവെക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ളവയാണ്‌ പരാതികളേറെയും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!