കെവി തോമസ് ഇന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍; നടപടിയുണ്ടാകും

കണ്ണൂര്‍:  കണ്ണൂരില്‍ നടക്കുന്ന സിപിഐഎം 23ാമത് പാര്‍ട്ടി കോണ്‍ഗ്ര്‌സിന്റെ സെമിനാറില്‍ പാര്‍ട്ടി വിലക്കുകള്‍ ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പമാണ് കെ.വി തോമസ് വേദി പങ്കിടുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലാണാണ് സെമിനാര്‍. ഇന്നലെ രാത്രിയില്‍ കെവി തോമസ് കണ്ണൂരിലെത്തിയിട്ടുണ്ട്. ചുവന്ന ഷാല്‍ അണിയിിച്ച് കെവി തോമസിനെ സിപിഎം ജില്ലാ സക്രട്ടറി എംവി ജയരാജന്‍ സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കെവി തോമസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

കണ്ണൂരെത്തിയ കെവി തോമസ് പിണറായി മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണെന്ന് പറഞ്ഞു. തനിക്ക് പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും കെവി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top