നഷ്ടപെട്ട പണം തേടി പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവില്‍ നിന്നും 5 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

പൊന്നാനി : നഷ്ടപ്പെട്ട പണം അന്വേഷിച്ച് പോലീസ് സ്‌റ്റേഷനിലെത്തിയ യുആളില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. വേങ്ങര സ്വദേശി അഷറഫാണ് പോലീസ് സ്‌റ്റേഷിനില്‍ നേരിട്ടെത്തി കേസില്‍പെട്ടത്.

കുഴല്‍പണവുമായി പോകുകയായിരുന്ന അഷറഫിന്റെ കയ്യില്‍ നിന്നും 43,000 രൂപ കളഞ്ഞുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊന്നാനിയിലെ ആംബുലന്‍സ് അസോസിയേഷന്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. സംഭവമറിഞ്ഞ് അഷറഫ് പണം തിരിച്ചുവാങ്ങാന്‍ പോലീസ് സ്‌റ്റേഷനിലെത്തി. പോലീസിനോട് ഇയാള്‍ മൊബൈല്‍ എടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ വീണുപോയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പോലീസ് ഇയാളെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അഷറഫ് മുന്‍പ് കുഴല്‍പണം കടത്തിയ കേസില്‍ പിടിയിലായിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ നിന്നും, വാഹനത്തില്‍ ഒളിപ്പിച്ച നിലയിലും അഞ്ച് ലക്ഷം രൂപ കണ്ടെടുക്കകുകയായിരുന്നു.

പിടിച്ചെടുത്ത പണം പോലീസ് കോടതിയില്‍ ഹാജരാക്കി. സിഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുഴല്‍പണം പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top