Section

malabari-logo-mobile

അഞ്ചു തവണ ഗതാഗത നിയമം ലംഘിച്ചാല്‍ വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ച് തവണ ഗതാഗത നിയമലംഘനം നടത്തിയാല്‍ വിദേശികളെ നാടുകടത്തും. ഗതാഗതമന്ത്രാലയം ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട...

കുവൈത്ത് സിറ്റി: രാജ്യത്ത് അഞ്ച് തവണ ഗതാഗത നിയമലംഘനം നടത്തിയാല്‍ വിദേശികളെ നാടുകടത്തും. ഗതാഗതമന്ത്രാലയം ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കല്‍, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘകരെ നാടുകടത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുകൂടാതെ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവെയ് ആഭ്യന്തര മന്ത്രി ഷേഖ് ഖാലിദ് അല്‍ ജാറഹിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിംങ്, വാഹനം ഓടിക്കുമ്പേള്‍ ഫോണ്‍ ഉപയോഗിക്കുന്നത്, നടപ്പാതകളിലൂടെ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എണ്ണം നിശ്ചയിച്ചിരിക്കുന്നത്.

sameeksha-malabarinews

വിദേശികള്‍ അഞ്ചാമത്തെ നിയമലംഘനം നടത്തുന്നതോടെ അയാളുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ഓട്ടോമാറ്റിക്കായി കമ്പ്യൂട്ടര്‍ സംവിധാനം തടയും. തുടര്‍ന്ന് ഈ വ്യക്തിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നാണ് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!