Section

malabari-logo-mobile

കുവൈത്തില്‍ ട്രാഫിക്ക് ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കായി പ്രത്യേക ഓഫീസ്

HIGHLIGHTS : കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിലമലംഘനങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഓഫീസ് വരുന്നു. ട്രാഫിക് ഇന്‍വെസ്റ്റിഗ...

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിലമലംഘനങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക ഓഫീസ് വരുന്നു. ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ നവംബര്‍ മധ്യത്തോടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പ്രത്യേക ഓഫീസ് തുടങ്ങാന്‍ ആഭ്യന്തരമന്ത്രാലയം തയ്യാറായത്.

ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ട്രാഫിക് ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളാണ് ഇന്‍ഡയറക്ട് വയലേഷന്‍ അഥവാ പരോക്ഷ നിയമലംഘനം. വേഗപരിധി ലംഘനം, റെഡ് സിഗ്നല്‍ മറികടക്കല്‍, റോഡിലെ സൂചന ബോര്‍ഡുകളും നിര്‍ദേശങ്ങളും അവഗണിക്കല്‍, എമര്‍ജന്‍സി ട്രാക്കിലൂടെ സഞ്ചരിക്കല്‍, അനുവദിക്കാത്ത സ്ഥലത്തിലൂടെ യു ടേണ്‍ എടുക്കല്‍ തുടങ്ങയവയാണ് പ്രധാനമായും ക്യാമറയിലൂടെ കണ്ടെത്തുന്നത്.

sameeksha-malabarinews

പരോക്ഷ നിയമ ലംഘനങ്ങള്‍ക്ക് വാഹന ഉടമകളില്‍ നിന്ന് പിഴ സംഖ്യ ഈടാക്കുക മാത്രമാണ് നിലവിലുള്ള നടപടി.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി എത്രയാണ് പിഴ സംഖ്യ എന്ന് അറിയാനും കെ നെറ്റ് കാര്‍ഡ് വഴി അവ അടയ്ക്കാനും സൗകര്യമുണ്ട്. ഇതിനു പകരം പരോക്ഷ നിയമലംഘനങ്ങള്‍ നടത്തുന്നവരെ നേരിട്ട് വിളിച്ചുവരുത്തി പിഴ ഈടാക്കാനാണ് പ്രത്യേക ഓഫീസ് ആരംഭിക്കുന്നത്. നിയമലംഘനം രേഖപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്ക് സമന്‍സ് അയക്കും. സമന്‍സ് അവഗണിച്ചാല്‍ എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും തടയപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!