കുവൈറ്റില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

കുവൈത്ത് സിറ്റി:കുവൈറ്റിലെ ജോലി സ്ഥലത്ത് മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോലി സ്ഥലത്തെ കമ്പനി സ്റ്റോറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കരുവാറ്റ തെക്ക് പാലപ്പറമ്പില്‍ തെക്കതില്‍ പരേതനായ പൊടിയന്റെ മകന്‍ ബിനു(34)ആണ് മരിച്ചത്.

വര്‍ഷങ്ങളായി ബിനു ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ നാലുമാസം മുമ്പ് വരെ ഭാര്യ വിദ്യ കുവൈത്തില്‍ ബിനുവിനൊപ്പം താമസിച്ചിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മരണകാരണം വ്യക്തമായിട്ടി.

അമ്മ: ശാന്ത. സംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top