Section

malabari-logo-mobile

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

HIGHLIGHTS : മനാമ: രാജ്യത്ത് അനധികൃതമായി തമാസിക്കുന്നവര്‍ക്കായി 25 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലയളവ്. ഈ ...

മനാമ: രാജ്യത്ത് അനധികൃതമായി തമാസിക്കുന്നവര്‍ക്കായി 25 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലയളവ്. ഈ സമയത്ത് കുവൈത്തില്‍ അനധികൃതമായി കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ കഴിയും.

രാജ്യം വിട്ട് പോകുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. അവര്‍ക്ക് വീണ്ടും നിയമവിധേയമായി കുവൈത്തിലേക്ക് തൊഴില്‍ വിസയില്‍ വരാമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതെസമയം കുറ്റകൃത്യങ്ങളിലും സാമ്പത്തിക കേസുകളില്‍പ്പെട്ടവര്‍ക്കും പൊതുമാപ്പ് ബാധകമല്ലെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഒപ്പുവെച്ച പൊതുമാപ്പ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടാത്തവര്‍ പിഴയും ശിക്ഷയും ഉള്‍പ്പെടെ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

പല കാരണങ്ങള്‍ക്കൊണ്ടും ഇഖാമ കാലാവധി കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് ഈ നടപടി ഏറെ ആശ്വാസകരമായിരിക്കും. നിലവില്‍ കുവൈത്തില്‍ അനധികൃതമായി താമസിച്ചാല്‍ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാറാ(424 രൂപ)ണ് പിഴയായി നല്‍കേണ്ടിവരിക. താമസരേഖകളില്ലാതെ മാസങ്ങളായി രാജ്യത്ത് കഴിഞ്ഞുവരുന്ന പതിനായിരങ്ങളാണുള്ളത്. വലിയ പിഴ നല്‍കാനില്ലാതെ കഴിയുന്ന ഇവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപനം ഏറെ സഹായകരമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!