കുറ്റിപ്പുറത്ത് ബസ് മറിഞ്ഞു;യാത്രക്കാര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വേ പാലത്തിന് മുകളില്‍ ബസ് മറിഞ്ഞു. മിനിബസാണ് മറിഞ്ഞത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബസ് തലകീഴായ് മറിഞ്ഞതോടെ യാത്രക്കാരുടെ കയ്യിലുള്ള ബാഗുകളും മറ്റും താഴെ റെയില്‍വേ ട്രാക്കിലേക്ക് വീണു.വളാഞ്ചേരി കുറ്റിപ്പുറം റോഡിലോടുന്ന
റോയല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സ്ഥലത്ത് പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Related Articles