കൂരിയാട് സർവീസ് റോഡ് ഇന്ന് തുറക്കും

HIGHLIGHTS : Kuriad service road to open today

തിരൂരങ്ങാടി:റോഡ് തകർന്നതിനെ തുടർന്ന് അടച്ചിട്ടിരുന്ന കൂരിയാട് സർവീസ് റോഡ് ഇന്ന് തുറക്കും. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് ആണ് തുറക്കുന്നത്. മണ്ണിട്ട് ഉയർത്തിയ ആറുവരിപ്പാതയിലെ മണ്ണും കട്ടകളും പൂർണമായി നീക്കം ചെയ്തതിനെ തുടർന്നാണ് സർവീസ് റോഡ് തുറക്കുന്നത്.

കഴിഞ്ഞ മാസം 19 നാണ് കൂരിയാട് ആരുവരിപ്പാത യും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തകർന്നത്. ഇതേ തുടർന്ന് ഇതു വഴിയുള്ള റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.

മറ്റു ഭാഗങ്ങളിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നതിനാൽ ഇവിടങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. സർവീസ് റോഡ് തുറക്കുന്നതോടെ ഇതിന് ഒരു ആശ്വാസമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!