കുണ്ടൂര്‍ ഉറൂസിന് തുടക്കം

തിരൂരങ്ങാടി: കുണ്ടൂര്‍ ഉറൂസിന് തുടക്കം. ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഗവണ്‍മെന്റുകളുടെ അജണ്ടയാവേണ്ടതെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കുണ്ടൂര്‍ ഉറൂസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനിടയിലുള്ള സഹവര്‍ത്തിത്തവും സമാധാനവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. അനാവശ്യമായ പ്രസ്താവനകള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കും മുതിരാതെ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ചെയ്യേണ്ടത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. വൈവിധ്യങ്ങള്‍ നാടിന്റെ അലങ്കാരമാണ്. കളങ്കങ്ങളേതുമില്ലാതെ അതെന്നും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങള്‍, കെ പി എച്ച്.തങ്ങള്‍ കാവനൂര്‍, താനാളൂര്‍ അബ്ദു മുസ്ലിയാര്‍ , ഹംസ മുസ്ലിയാര്‍ മഞ്ഞപ്പറ്റ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top