ഇംഫാല്‍: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപ്പിള്‍സ് അലയന്‍സ് (കെപിഎ). മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നെന്നറിയിച്ച് കെപിഎ പ്രസിഡന്റ് ടോങ്മാങ് ഹോകിപ് ഗവര്‍ണര്‍ക്ക് കത്തയച്ചു. കെപിഎ ജനറല്‍ സെക്രട്ടറി ഡബ്ല്യു എല്‍ ഹാംഗ്ഷിംഗ് ആണ് ഇക്കാര്യമറിയിച്ചത്.
മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കെപിഎ മുന്നണി വിട്ടത്. ‘മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുള്ള പിന്തുണ ഫലവത്തല്ലെന്നാണ് നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മനസ്സിലാക്കുന്നത്. അതനുസരിച്ച്, മണിപ്പൂര്‍ സര്‍ക്കാറിനുള്ള കെപിഎയുടെ പിന്തുണ ഇതിനാല്‍ പിന്‍വലിക്കുന്നു. ഇനി അത് അസാധുവായി കണക്കാക്കാം’, ഗവര്‍ണര്‍ക്കയച്ച കത്തില്‍ കെപിഎ വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




