Section

malabari-logo-mobile

കുടുംബശ്രീ സിഗ്‌നേചര്‍ സ്റ്റോര്‍ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന കിളിവാതില്‍ : മന്ത്രി എം.ബി രാജേഷ്

HIGHLIGHTS : Kudumbashree Signature Store opens its doors to the world: Minister MB Rajesh

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബശ്രീയുടെ സിഗ്‌നേച്ചര്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്‌നേച്ചര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേ?ന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ‘അവസര്‍’ പദ്ധതിക്ക്? കീഴില്‍ സംസ്ഥാനത്ത്? ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുംബ?ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്? കീഴിലെ വിമാനത്താവളങ്ങളിലാണ്? സ്വാശ്ര?യ സംഘങ്ങള്‍ക്ക്? ഇത്തരത്തില്‍ ഉത്പന്ന വിതരണത്തിനും പ്രദര്‍ശനത്തിനും അവസരം നല്‍കുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടല്‍ ഹാളില്‍ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്‌നേചര്‍ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.

sameeksha-malabarinews

ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്‌നേച്ചര്‍ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് സ്റ്റോറില്‍ ലഭിക്കുന്നത്. നൂതനമായ മറ്റൊരു കാല്‍ വെപ്പാണ് കുടുംബശ്രീ സിഗനേച്ചര്‍ സ്റ്റോറിലൂടെ നടപ്പാവുന്നത്. ലോക യാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാന്‍ഡ് ആവാന്‍ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്.ഇതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ സംരംഭകര്‍ക്ക് കൂടുതല്‍ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.

പരിപാടിയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി ചെമ്പന്‍ അധ്യക്ഷനായി.എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ് ആദ്യ വില്‍പന നിര്‍വഹിച്ചു.കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ,പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ കലാം മാസ്റ്റര്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി, എയര്‍പോര്‍ട്ട് ഓപറേഷന്‍സ് ജോയിന്റ് ജനറല്‍ മാനേജര്‍ – എസ് സുന്ദര്‍, സി.ഐ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് എ.വി കിഷോര്‍,കൊമേഷ്യല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ ആര്‍ രാജേഷ്, കുടുംബശ്രീ സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ എസ് എസ് മുഹമ്മദ് ഷാന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ പി. റെനീഷ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി. ഇ സല്‍മത്ത്, കൊണ്ടോട്ടി നഗരസഭാ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സി.പി ഫാത്തിമാ ബീവി, സംരംഭക പ്രതിനിധി കെ.ടി ശ്രീജ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ സൈനബ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!