രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ

HIGHLIGHTS : Kudumbashree Premium Cafe with a variety of flavors

malabarinews

കോഴിക്കോട്:കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ തനതു രുചി വൈവിധ്യങ്ങളുമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ കൊയിലാണ്ടിയില്‍ തുറക്കുന്നു. പ്രീമിയം കഫെ ഇന്ന് (12) ഉച്ചയ്ക്ക് 12 മണിക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

sameeksha

കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം പിഎംആര്‍ ബില്‍ഡിംഗില്‍ 50ല്‍ അധികം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന പ്രീമിയം സൗകര്യമുള്ള എ സി റെസ്റ്റോറന്റായാണ് പ്രവര്‍ത്തനം. രാവിലെ 7. 30 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രവര്‍ത്തന സമയം.

കാന്റീന്‍, കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുക, തൊഴില്‍നിലവാരം ഉയര്‍ത്തുക എന്നിവയാണ് പ്രീമിയം കഫെയുടെ പ്രധാന ലക്ഷ്യങ്ങള്‍.

പാഴ്‌സല്‍ സര്‍വീസ്, ടേക്ക് എവേ കൗണ്ടറുകള്‍, കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മാലിന്യ സംസ്‌കരണ ഉപാധികള്‍, ശുചിമുറികള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കഫെ പ്രവര്‍ത്തനമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പിസികവിതപറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!