കുടുംബശ്രീ ജില്ലാ മിഷന്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍, കാളികാവ്, മങ്കട, വണ്ടൂര്‍, പെരിന്തല്‍മണ്ണ ബ്ലോക്കുകളിലെ മുപ്പതോളം സരംഭകരെയും വിതരണക്കാരെയും പങ്കെടുപ്പിച്ച് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.

എ.ഡി.എം.സി ആര്‍. രഗീഷ് അധ്യക്ഷത വഹിച്ച പരിപാടി കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.സി കെ. ഷൈജ പദ്ധതി വിശദീകരിച്ചു.

കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ പ്രദേശിക വിപണിയിലേക്കെത്തിക്കുക വഴി സംരംഭകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പെരിന്തല്‍മണ്ണ പ്രൊവൈസ് എം.ഇ.സി ടീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒ. സ്മിത, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, എം.ഇ.സി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top