Section

malabari-logo-mobile

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജനങ്ങളുടെ ബന്ധുവായി മാറണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

HIGHLIGHTS : മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജനങ്ങളുടെ ബന്ധുവായി മാറണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ...

മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജനങ്ങളുടെ ബന്ധുവായി മാറണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. അവിടെ ഒരു കുടുംബ ഡോക്ടറുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സ്‌പെഷ്യലിസ്റ്റുകളെ തേടി പോയതോടെ ജനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മറുന്ന. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍ജീവമായതോടെയാണ് രോഗപ്രതിരോധ സംവിധാനങ്ങള്‍ നഷ്ടമായതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ സ്വന്തം ഉത്തരവാദിത്വമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ അംഗവും സജീവമായി ഇടപെടണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു. എതിര്‍ പ്രചാരണങ്ങളെ മറികടന്ന് മീസില്‍സ്-റുബെല്ല പ്രതിരോധപരിപാടി 80 ശതമാനത്തിലെത്തിച്ച ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സി. മമ്മൂട്ടി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഇടശ്ശേരി, ഡി.എം.ഒ ഡോ. കെ. സക്കീന, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!