കേരള സര്‍വകലാശാലയില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം

HIGHLIGHTS : KSU-SFI clash at Kerala University headquarters

malabarinews

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വന്‍ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പൊലീസ് ലാത്തി ചാര്‍ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പാളയത്ത് റോഡിലേക്ക് അടക്കം സംഘര്‍ഷം വ്യാപിച്ചതോടെ ഗതാഗത തടസമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്യാമ്പസിനുള്ളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറുണ്ടായി. പൊലീസ് ലാത്തിചാര്‍ജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു.

sameeksha

സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സെനറ്റ് തെരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടായിരുന്നു. പുറത്ത് സംഘര്‍ഷം നടക്കുന്നതിനിടയിലും അകത്ത് വോട്ടെണ്ണല്‍ തുടരുകയാണ്.

ഏഴു ജനറല്‍ സീറ്റില്‍ ആറ് എണ്ണം എസ്എഫ്‌ഐ ജയിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റ് കെഎസ്‌യു നേടി. യൂണിയന്‍ ജനറല്‍ സീറ്റായ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആമിന ബ്രോഷ് ആണ് ജയിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!