HIGHLIGHTS : Difference of opinion during UDF day-night protest in Parappanangadi; Congress leaders leave the stage

പരപ്പനങ്ങാടി : യുഡിഎഫ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി പോയി. ഇന്ന് പരപ്പനങ്ങാടിയില്‍ നടന്ന യു ഡി എഫ് രാപ്പകല്‍ സമര വേദിയില്‍ നിന്ന് ഡിസിസി മെമ്പര്‍ കെപി ഷാജഹാനും, നെടുവ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുധീഷ് പലശ്ശേരിയുമാണ് ഇറങ്ങി പോയത്.
യുഡിഎഫ് ചെയര്‍മാന്റെ അഭാവത്തില്‍. നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും, തിരൂരങ്ങാടി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാനും സദസ്സില്‍ ഉണ്ടായിട്ടും. കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ പതിനാറാമത്തെ സ്ഥാനത്ത് കിടക്കുന്ന മൈനോറിറ്റി കോണ്‍ഗ്രസിന്റെ പ്രതിനിധിയെ അധ്യക്ഷനാക്കിയ യുഡിഎഫ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രാപ്പകല്‍ സമര വേദിയില്‍ നിന്ന്ഇറങ്ങിപോയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു