കെഎസ്ആര്‍ടിസി സ്‌കൂള്‍ ‘ബോണ്ട്’ സര്‍വീസ്; പ്രതീക്ഷിച്ച പ്രതികരണമില്ല

മലപ്പുറം: സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിക്കുന്ന സ്‌കൂള്‍ ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) സര്‍വീസുകള്‍ക്ക് ജില്ലയില്‍ ആവശ്യക്കാര്‍ കുറവ്. മൂന്ന് സ്‌കൂളുകള്‍മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏതാനും സ്‌കൂളുകള്‍കൂടി പദ്ധതിയെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും അപേക്ഷ നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി ഓടുന്ന ബോണ്ട് സര്‍വീസ് പോലെ രാവിലെയും വൈകിട്ടുമാകും സ്‌കൂള്‍ സര്‍വീസും.
ദിവസവും 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 7500 രൂപയാണ് വിദ്യാലയങ്ങള്‍ നല്‍കേണ്ടത്. ദൂരം വര്‍ധിക്കുന്നതിന് അനുസരിച്ച് നിരക്ക് മാറും.

വഴിക്കടവ്, കോഴിക്കോട്, കലിക്കറ്റ് സര്‍വകലാശാലാ റൂട്ടുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോണ്ട് സര്‍വീസുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top