കെഎഎസ് നിയമന ശുപാര്‍ശ ഇന്ന്‌

തിരുവനന്തപുരം: കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി തസ്തികയുടെ നിയമന ശുപാര്‍ശ തിങ്കളാഴ്ച നല്‍കും. പകല്‍ 12ന് പിഎസ്സി ആസ്ഥാനത്താണ് പരിപാടി.

ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ട്.

സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിവയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് യഥാക്രമം രാവിലെ 9.30, 10.00, 10.30 സമയങ്ങളില്‍ വെരിഫിക്കേഷന്‍ നടക്കും. തിരിച്ചറിയല്‍ രേഖ, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം ആസ്ഥാന ഓഫീസില്‍ ഹാജരാകണം.

 

 

Share news
error: Content is protected !!
Scroll to Top