കെഎസ്ആര്‍ടിസിയില്‍ ശമ്പളം എല്ലാ മാസവും പത്തിനകം നല്‍കണം;ഹൈക്കോടതി

കൊച്ചി: എല്ലാ മാസവും പത്തിനകം കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. എല്ലാ മാസവും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണം മുടങ്ങുന്നത് ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

കെഎസ്ആര്‍ടിസിക്കുള്ള സഹായം സര്‍ക്കാര്‍ നിഷേധിക്കാന്‍ പാടില്ലെന്നും കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

 

Share news
error: Content is protected !!
Scroll to Top