സ്വിഫ്റ്റ് ബസ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്മെന്റിന്;  സിഐടിയു

സ്വിഫ്റ്റ് ബസ് അപകട പരമ്പര ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസി മാനേജ്മെന്റിനെ വിമര്‍ശിച്ച് സിഐടിയു. സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്വം കെഎസ്ആര്‍ടിസി മാനേജ്മെന്റിനാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.
ഉദ്ഘാടനം കഴിഞ്ഞ മുതല്‍ നിരവധി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു.

ജീവനക്കാരുടെ പരിചയക്കുറവാണെന്ന് ബസുകള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നതിന് കാരണമെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയന്‍ അഭിപ്രായപ്പെടുന്നത്.

ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ് സിഫ്റ്റ് സര്‍വ്വീസ് നടത്തുന്നത്. മികച്ച ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്നിട്ടും അവരെ നിയോഗിച്ചില്ല. സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top