വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസിയും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കൂട്ടിയിടിച്ചു;8പേര്‍ക്ക് പരിക്ക്

വളാഞ്ചേരി:വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി എ.സി വോള്‍വോ ബസ്സും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.40 ഓടെയാണ് വളാഞ്ചേരി വട്ടപ്പാറ താഴേവളവില്‍ വെച്ച് കെഎസ്ആര്‍ടിസി എ.സി വോള്‍വോ ബസ്സും ലിമിറ്റഡ്‌സ്‌റ്റോപ്പ് ബസ്സും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു വിനായക ബസ്. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്.രണ്ടു ബസ്സുകളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.വാളാഞ്ചേരി പോലീസിന്റെയും ഹൈവേ പോലീസിന്റെയും നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top