കെപിസിസി ജനറല്‍ സെക്രട്ടറി രതികുമാറും സിപിഎമ്മിലേക്ക്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും വീണ്ടും രാജി. കെപിസിസി ജനറല്‍സക്രട്ടറി ജി. രതികുമാറാണ് ഇന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രതികുമാര്‍ വ്യക്തമാക്കി.

രാജി പ്രഖ്യാപിച്ച രതികുമാര്‍ പിന്നീട് എകെജി സെന്ററിലെത്തി. അവിടെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുവപ്പ് ഷാള്‍ അണിയിച്ച് രതികുമാറിനെ സ്വീകരിച്ചു.

കൊല്ലത്ത് നിന്നുള്ള നേതാവാണ് രതികുമാര്‍.രണ്ടര വര്‍ഷമായി കെപിസിസി ജനറല്‍ സക്രട്ടറിയായിരുന്നു.ഡിസിസി പുനസംഘടനയില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ കെപിസിസി സക്രട്ടറി കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top