കെപിസിസി പ്രസിഡന്റായി വിഎം സുധീരന്‍ ചുമതലയേറ്റു

vm sudeeranതിരു : കെപിസിസി പ്രസിഡന്റായി വിഎം സുധീരന്‍ ചുമതലയേറ്റു. രാവിലെ 11.45 ന് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

നിലവിലെ പ്രസിഡണ്ടായ രമേശ് ചെന്നിത്തലയാണ് സുധീരന് ചുമതലകള്‍ കൈമാറിയത്. സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഇന്നലെ വിഎം സുധീരനെ എഐസിസി കെപിസിസി പ്രസിഡണ്ടായി നിയമിച്ചത്.

ചടങ്ങില്‍ രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, കുഞ്ഞാലികുട്ടി, കെ മുരളീധരന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.