
കോഴിക്കോട്: സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ (100) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പിന്നീട് ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. ഇവിടെ സംസ്‌കാരം നടക്കും.
കോട്ടക്കല്‍ കിഴക്കേ കോവിലകത്തെ കുഞ്ഞുമ്പാട്ടിയുടെയും അഴകപ്ര കുബേരന്‍ നമ്പൂതിരിപ്പാടിന്റെയും മകനായി 1925ലാണ് ഉണ്ണിയനുജന്‍ രാജ ജനിച്ചത്. കോട്ടക്കലില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുവായൂരപ്പന്‍ കോളജില്‍ ഉപരിപഠനം നടത്തി. എന്‍ജിനീയറിങ് ബിരുദത്തിന് ശേഷം റെയില്‍വേ എന്‍ജിനീയറായി ജോലിക്ക് ചേര്‍ന്നു. പിന്നീട് ജാംഷഡ്പൂരില്‍ ടാറ്റാ കമ്പനിയിലും ജോലിചെയ്തു. കളമശ്ശേരി എച്ച്.എം.ടിയില്‍ പ്‌ളാനിങ് എന്‍ജിനീയറായി 1984ല്‍ വിരമിച്ചു. 12 വര്‍ഷം മുന്‍പാണ് അദ്ദേഹം സാമൂതിരിയായത്. ഭാര്യ മാലതിരാജ. മക്കള്‍: സരസിജ, മായ, ശാന്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



