കോഴിക്കോട്: ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് ചേവരമ്പലം ബൈപ്പാസില്‍ അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെരുമ്പാവൂരില്‍ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന ബസ്സും എറണാകുളത്തുനിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും കൂട്ടിയിടിച്ചാണ് അപകടം.
അമിതവേഗതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




